അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിൽ എട്ടുനോമ്പ് ആചരണം സമാപനം ഇന്ന്. വൈകുന്നേരം മധ്യസ്ഥ പ്രാർഥന, ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, മാതാവിന്റെ കുരിശടിയിലേക്കുള്ള ജപമാല റാലി എന്നിവയ്ക്കുശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കും.
വികാരി ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. മാത്യു മുല്ലശേരി, ഫാ. ടിജോ പതാലിൽ എന്നിവർ വിശുദ്ധ കർമങ്ങൾക്ക് പങ്കാളികളാകും. ട്രസ്റ്റിമാരായ ഫിലിപ്പ് ആഞ്ഞിലിപ്പറമ്പിൽ, സൈറസ് മച്ചുങ്കൽ, ഡോ. മിനിക് കവലയ്ക്കൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകും.
ആലപ്പുഴ: കൈതവന വിമല ഹൃദയനാഥ പള്ളിയിലെ എട്ടുനോമ്പാചരണ സമാപനവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും ഇന്ന് ആചരിക്കും. വൈകിട്ട് 4.30ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം- ഫാ. ബിജോ മറ്റപ്പറമ്പിൽ. ജപമാല പ്രദക്ഷിണം- ഫാ. ദമിയാനോസ് കോച്ചേരി, തുടർന്ന് നേർച്ചവിതരണം.